Sunday, May 19, 2024
HomeKerala29 സൈനികരെ വധിച്ച്‌ ജിഹാദികള്‍, ഏറ്റുമുട്ടലുണ്ടായത് അതിര്‍ത്തി പ്രദേശത്ത്

29 സൈനികരെ വധിച്ച്‌ ജിഹാദികള്‍, ഏറ്റുമുട്ടലുണ്ടായത് അതിര്‍ത്തി പ്രദേശത്ത്

ബുജ: ജിഹാദികളെന്ന് സംശയിക്കുന്നവരുമായുളള ഏറ്റുമുട്ടലില്‍ 29 നൈജീരിയൻ കൊല്ലപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു. മാലിക്കടുത്തുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണി തടയാനാണ് സൈന്യം ശ്രമിച്ചത്. 2012ല്‍ വടക്കൻ മാലിയിലും 2105 ല്‍ നൈജീരിയയിലും ബുര്‍ക്കിന ഫസോയിലും ജിഹാദികളുടെ ആക്രമണങ്ങള്‍ നടന്നിരുന്നു. നൈജര്‍,മാലി,ബുര്‍ക്കിന ഫാസോ എന്നിവയ്ക്കിടയിലുളള മൂന്ന് അതിര്‍ത്തി പ്രദേശങ്ങള്‍ ഭീകരവാദികളുടെ സ്ഥിരം ആക്രമണ വേദിയാണ്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റുമായും അല്‍ ഖ്വയ്ദയുമായും ബന്ധമുളളവരാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ നൈജീരിയക്കും ബുര്‍ക്കിന ഫാസോയ്ക്കും ഇടയിലുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ജിഹാദികള്‍ എന്ന് സംശയിക്കുന്നവരുമായുളള ഏറ്റുമുട്ടലില്‍ 17 നൈജീരിയൻ സൈനികര്‍ മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular