Thursday, March 28, 2024
HomeKeralaപ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം നവംബർ ഒന്ന് മുതൽ; 94,390 അപേക്ഷകർ, എല്ലാവർക്കും...

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം നവംബർ ഒന്ന് മുതൽ; 94,390 അപേക്ഷകർ, എല്ലാവർക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. ഇവർക്ക് എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർദ്ധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.

പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular