Thursday, May 2, 2024
HomeObituaryജേക്കബ് തരകൻ (കുഞ്ഞുമോൻ) അന്തരിച്ചു

ജേക്കബ് തരകൻ (കുഞ്ഞുമോൻ) അന്തരിച്ചു

ന്യുജഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930ല്‍ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നല്‍കിയ ആര്‍ച്ച്‌ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ബിഷപ് അലോഷ്യസ് (കൊല്ലം), മാര്‍ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടര്‍ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്‌മേനി ചാക്കോച്ചൻ കിളിയിലത്തിന്‍റെ കൊച്ചുമകൻ ജേക്കബ് തരകൻ (കുഞ്ഞുമോൻ-64) തിരുവനന്തപുരത്ത് അന്തരിച്ചു.
ദീര്‍ഘകാലമായി ന്യൂജഴ്‌സിയിലെ ഈസ്റ്റ് ഹാനോവര്‍ നിവാസി ആയിരുന്നു. മരുതൂര്‍ കിളിയിലത്ത് പരേതരായ ചാക്കോ വര്‍ഗീസിന്‍റെയും മേരി വര്‍ഗീസിന്‍റെയും (ഞായല്ലൂര്‍ കുടുംബാംഗം) ഒന്പത് മക്കളില്‍ ഒരാളാണ്.

സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച ഒന്പതിന് മണ്ണന്തല (ടിസി 13/179-2) വീട്ടിലും സംസ്കാരം മൂന്നിന് അരുവിയോട് സെന്‍റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂര്‍, തിരുവനന്തപുരം-28)

ഭാര്യ മോളി ജേക്കബ് ന്യുവാര്‍ക്ക് യുഎംഡിഎൻജെയില്‍ നഴ്സ് പ്രാക്ടീഷണര്‍. ഏലപ്പാറ കളപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജിലു ചെങ്ങാട്ട് (ബോസ്റ്റണ്‍), ജിഷ നഗുര്‍ (ഈസ്റ്റ് ഹാനോവര്‍), ജീവൻ ജേക്കബ്. മരുമക്കള്‍: റോജര്‍ ചെങ്ങാട്ട്, ആല്‍വിൻ നഗുര്‍.

പരേതൻ കുവൈറ്റില്‍ ടൊയോട്ട കമ്ബനി, അല്‍ അഹ്‌ലി ബാങ്ക് എന്നീവടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 1992-ല്‍ ന്യൂജഴ്‌സിയില്‍ എത്തിയ ശേഷം റെസ്‌പിറ്ററി തെറാപ്പിയില്‍ ബിരുദമെടുത്ത് സെന്‍റ് ബര്‍ണബാസ്‌ മെഡിക്കല്‍ സെന്‍ററിലും ന്യൂവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്‍ററിലും ജോലി ചെയ്തു.

യുഎംഡിഎൻജെയില്‍ ക്ലിനിക്കല്‍ ഇൻസ്ട്രക്ടറും ആയിരുന്നു. ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷൻ കമ്മിറ്റി അംഗമായിരുന്നു. റോക്ക് ലാൻഡ് കൗണ്ടിയിലെ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. പലതവണ പള്ളി ട്രസ്റ്റി ആയി.

തിരുവനന്തപുരത്ത് സ്‌നേഹവീട്, വിൻസന്‍റ് ഡി പോള്‍ സൊസൈറ്റി ഉള്‍പ്പടെ ഒട്ടനവധി പേര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി പുരുഷന്മാര്‍ക്കുള്ള മെന്‍റലി ചലഞ്ച്ഡ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

ജോര്‍ജ് തുമ്ബയില്‍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular