Sunday, May 19, 2024
HomeKeralaഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ തിളങ്ങി ആറ്റിങ്ങല്‍ കൗണ്‍സിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ തിളങ്ങി ആറ്റിങ്ങല്‍ കൗണ്‍സിലര്‍

റ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലര്‍ അവനവൻചേരി രാജുവിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി തോട്ടം ശ്രദ്ധേയമാകുന്നു.

പരവൂര്‍ക്കോണത്തെ വീട്ടിനോട് ചേര്‍ന്നുള്ള 35 സെന്റ് സ്ഥലത്ത് 500 ഡ്രാഗണ്‍ ചെടികള്‍ നട്ടാണ് പുതിയ പരീക്ഷണത്തിന് രാജു തുടക്കമിട്ടത്. ബാങ്ക് വായ്പയടക്കം ഒന്നര ലക്ഷം രൂപ ഒന്നാം ഘട്ടത്തില്‍ ചിലവായി. ജൈവരീതിയിലുള്ള കൃഷി ശാസ്ത്രീയമായ രീതിയില്‍ തന്നെ നടത്തിയതിനാല്‍ ആറാം മാസം തന്നെ പൂവിടുകയും പഴങ്ങളാവുകയും ചെയ്തു.

കൃഷി മികച്ചതായതിനാല്‍ നഗരസഭാ മേഘലയില്‍ വിദേശയിനം ഫലവര്‍ഗ്ഗ കൃഷി ചെയ്ത മികച്ച കര്‍ഷക പുരസ്ക്കാരവും രാജൂവിനെ തേടിയെത്തി. ഒറ്റത്തവണ കൃഷിയിറക്കിയാല്‍ വര്‍ഷങ്ങളോളം വിളവെടുപ്പ് നടത്താമെന്ന പ്രത്യേകതയും ഇതിനുണ്ട്. നല്ല വലിപ്പമുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് 250 മുതല്‍ 300 രൂപ വരെ മാര്‍ക്കറ്റില്‍ വിലയുണ്ട്. പരിചരണം വളരെ കുറച്ചു മാത്രം ആവശ്യമുള്ളതിനാല്‍ തുടര്‍ ജോലി കൂലിയും കുറവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular