Sunday, May 5, 2024
HomeIndiaജ്യോതിയോട് മാപ്പുപറഞ്ഞ് ചൈനീസ് താരം

ജ്യോതിയോട് മാപ്പുപറഞ്ഞ് ചൈനീസ് താരം

ഞായറാഴ്ച വനിത100 മീറ്റര്‍ ഹര്‍ഡ്ല്‍സ് ഫൈനലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ചൈനീസ് അത്‌ലറ്റ് യാനി വു ഇന്ത്യൻതാരം ജ്യോതി യാരാജിയോട് മാപ്പുപറഞ്ഞു.

”എന്റെ അടുത്തുനിന്ന ജ്യോതി യാരാജിയുടെ കാര്യത്തില്‍ ഒരു തെറ്റായ വിധിയാണുണ്ടായത്. ഞാൻ ശരിക്കും ഖേദിക്കുന്നു. സ്റ്റാര്‍ട്ടിങ് ടെക്നിക്കില്‍ ജ്യോതി കൂടുതല്‍ ശ്രദ്ധിക്കുകയും മാനസികാവസ്ഥ പുനഃക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്” -വു പറഞ്ഞു.

വെടിയൊച്ചക്ക് മുമ്ബെ വു ഓട്ടം തുടങ്ങിയതാണ് നാടകീയസംഭവങ്ങളുടെ തുടക്കം. ഇതോടെ വുവിനെയും തൊട്ടടുത്തുണ്ടായിരുന്ന ജ്യോതിയെയും അയോഗ്യരാക്കി. പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്കും മത്സരാനുമതി നല്‍കി‍യപ്പോള്‍ വു രണ്ടും ജ്യോതി മൂന്നും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ജ്യോതിയും ഇന്ത്യൻ അധികൃതരും പ്രതിഷേധം തുടര്‍ന്നതോടെ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച്‌ വു പൂര്‍ണമായും തെറ്റുകാരിയാണെന്ന് വിധിച്ച്‌ ചൈനീസ് താരത്തെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ജ്യോതി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular