Sunday, May 19, 2024
HomeKeralaവിദേശ നിര്‍മ്മിത വിദേശ മദ്യവില വര്‍ദ്ധന പ്രാബല്യത്തില്‍

വിദേശ നിര്‍മ്മിത വിദേശ മദ്യവില വര്‍ദ്ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: വെയര്‍ഹൗസ്, ഷോപ്പ് മാര്‍ജിനുകളില്‍ വര്‍ദ്ധന വരുത്തിയതോടെ വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റെ പുതുക്കിയ വില ഇന്നലെ പ്രാബല്യത്തില്‍ വന്നു.

പ്രതിവര്‍ഷം 15 കോടിയുടെ അധികവരുമാനം ഇതിലൂടെ ബെവ്‌കോയ്ക്ക് ലഭിക്കും. വെയര്‍ഹൗസ് മാര്‍ജിൻ 5 ശതമാനത്തില്‍ നിന്ന് 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ മൂന്നില്‍ നിന്ന് 6 ശതമാനമായുമാണ് ഉയര്‍ത്തിയത്.

വിദേശ നിര്‍മ്മിത വൈനിന്റെ വെയര്‍ ഹൗസ് മാര്‍ജിൻ 2.5ല്‍ നിന്ന് 9 ശതമാനമാക്കി. എന്നാല്‍, ഷോപ്പ് മാര്‍ജിൻ 5 ആയി നിലനിറുത്തി. ബെവ്‌കോയുടെ ആകെ മദ്യവില്പനയുടെ ഒരു ശതമാനത്തില്‍ താഴെയാണ് വിദേശനിര്‍മ്മിത വിദേശ മദ്യവില്പന. 2022-23 സാമ്ബത്തിക വര്‍ഷം 150 കോടി ഇതിലൂടെ ലഭിച്ചു. ഈ വര്‍ഷം ഇത് 165 കോടി ആയേക്കും.

അര്‍ദ്ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ദിവസം ( 30/09) ബെവ്കോ ഷോപ്പുകളില്‍ പരിശോധനയുടെ പേരില്‍ വിജിലൻസ് നടത്തിയ പ്രഹസനം ജീവനക്കാരെ മാനസികമായി തളര്‍ത്തിയെന്ന് ബെവ്കോ. 72 ഷോപ്പുകളില്‍ വിജിലൻസ് പരിശോധനയ്ക്ക് കയറിയത് വൈകിട്ട് 6 മണി കഴിഞ്ഞാണ്. 7 മണിക്കുശേഷം സ്റ്റോക്കെടുക്കേണ്ട ഷോപ്പുകളില്‍ നിന്ന് അവര്‍ ഇറങ്ങിയത് രാത്രി 12 കഴിഞ്ഞെന്നു മാത്രമല്ല, ഒരു മണിക്കൂറിനുള്ളില്‍ ചാനലുകളില്‍ വാര്‍ത്തയും വന്നു.

ഇ.ആര്‍.പി സംവിധാനം വന്നശേഷം ഡിജിറ്റല്‍ പേയ്‌മെന്റും നേരിട്ടുള്ള വില്പനത്തുകയും തമ്മില്‍ വ്യത്യാസം വരാറുണ്ട്. സ്റ്റോക്കെടുത്തു കഴിയുമ്ബോഴാണ് എല്ലാ ദിവസവും ഇത് ക്ലിയര്‍ ചെയ്യുന്നത്.ഇത് വിജിലൻസ് അംഗീകരിച്ചിട്ടില്ല. അര്‍ദ്ധ വാര്‍ഷിക സ്റ്റോക്കെടുപ്പായതിനാല്‍ സ്റ്റോക്ക് പരിശോധിച്ച്‌ വ്യത്യാസങ്ങള്‍ കറക്‌ട് ചെയ്യുന്ന ദിവസമായിരുന്നു. പരിശോധന അതിന് തടസമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular