Sunday, May 19, 2024
HomeKeralaഅര്‍ജന്റീന ഫാൻസ് രക്തദാന ക്യാമ്ബ്

അര്‍ജന്റീന ഫാൻസ് രക്തദാന ക്യാമ്ബ്

ദോഹ: അര്‍ജന്റീന ഫാൻസ് ഖത്തര്‍ ബ്ലഡ് ഡൊണേഷൻ ക്യാമ്ബ് സംഘടിപ്പിച്ചു. അല്‍-സഫാ മെഡിക്കല്‍ പോളിക്ലിനിക്, ഖത്തര്‍ ഇന്റര്‍നാഷനല്‍ ബ്ലഡ് ഡൊണേഷൻ സെന്റര്‍ എന്നിവരുമായി ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ച രണ്ടു മുതല്‍ വൈകീട്ട് ആറുവരെ ഖത്തര്‍ ബ്ലഡ് ഡൊണേഷൻ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്ബില്‍ 100ലേറെ പേര്‍ രക്തദാനം നിര്‍വഹിച്ചു.

രക്തദാനത്തിന് പുറമെ സൗജന്യ മെഡിക്കല്‍ പരിശോധന, മെഡിക്കല്‍ വൗച്ചര്‍ വിതരണം, അല്‍-സഫ മെഡിക്കല്‍ പോളിക്ലിനിക്കും അര്‍ജന്റീന ഫാൻസ് ഖത്തറും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണം എന്നിവയും നടന്നു.

ഖത്തര്‍ ബ്ലഡ് ബാങ്കിലെ ആവശ്യകത മുന്നില്‍ക്കണ്ട് രണ്ടാം തവണയാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്. വേള്‍ഡ് കപ്പിന് മുന്നോടിയായി മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്ബും സംഘടിപ്പിച്ചിരുന്നു. ക്യാമ്ബില്‍ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി പ്രതിനിധികളും സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular