Tuesday, May 7, 2024
HomeUSAലൈസൻസില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ സെന്‍റര്‍ പൂട്ടിച്ച്‌ ആരോഗ്യ മന്ത്രാലയം

ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ സെന്‍റര്‍ പൂട്ടിച്ച്‌ ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സാല്‍മിയയില്‍ ലൈസൻസില്ലാത്ത പ്രവര്‍ത്തിച്ച മെഡിക്കല്‍ സെന്റര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡ്രഗ് ഇൻസ്‌പെക്ഷൻ വിഭാഗം പൂട്ടിച്ചു.

മരുന്നുകള്‍ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത ജീവനക്കാരെ പിടികൂടുകയും ചെയ്തു.

മെഡിക്കല്‍ സെന്‍ററിന്‍റെ ബേസ്‌മെന്‍റില്‍ സ്ഥിതിചെയ്യുന്ന ലൈസൻസില്ലാത്ത നഴ്‌സറി ഉള്‍പ്പെടെയാണ് മന്ത്രാലയം അടപ്പിച്ചത്. ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വില്‍പനക്കായി തയാറാക്കിയ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത നിരവധി സ്റ്റോര്‍ റൂമുകള്‍ ഇവിടെ ഉണ്ടെന്നും എല്ലാ മരുന്നുകളും മെഡിക്കല്‍ സപ്ലൈകളും കണ്ടുകെട്ടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ മരുന്നുകള്‍ കൈവശംവെക്കുന്നതിന് ആവശ്യമായ രേഖകള്‍ ഈ മെഡിക്കല്‍ സെന്‍ററിനില്ലായിരുന്നു.

കൂടാതെ, ആവശ്യമായ ലൈസൻസുകളില്ലാതെ മെഡിക്കല്‍, അനുബന്ധ സാങ്കേതിക ജോലികള്‍ ചെയ്യുന്ന നിരവധി ജീവനക്കാരെയും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നിയമലംഘന റിപ്പോര്‍ട്ടുകള്‍ നല്‍കുകയും അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular