Sunday, May 19, 2024
HomeKeralaഅവന്യൂസ് ബ്രിഡ്ജ് അപകടം; അന്വേഷണ സമിതി രൂപവത്കരിക്കും

അവന്യൂസ് ബ്രിഡ്ജ് അപകടം; അന്വേഷണ സമിതി രൂപവത്കരിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ചാം റിങ് റോഡിലെ അവന്യൂസ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി രൂപവത്കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് റോഡിനു മുകളിലൂടെ നിര്‍മിക്കുന്ന പാലത്തിന്‍റെ ഭാഗങ്ങള്‍ റോഡില്‍ വീഴുകയും മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ കാലതാമസവും ഉദ്യോഗസ്ഥരുടെ അലംഭാവവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നാണ് സൂചനകള്‍. അതിനിടെ, സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ റാബിയ പൊലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതായി പ്രാദേശിക മാധ്യമമായ അല്‍ജരിദ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular