Monday, May 6, 2024
HomeGulfകാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം പ്രധാനം -അമീര്‍

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം പ്രധാനം -അമീര്‍

ദോഹ: ഖത്തര്‍ ദേശീയ വിഷൻ 2030ന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണ് പരിസ്ഥിതി വികസന പദ്ധതികളെന്ന് അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി.

കാലാവസ്ഥാ വ്യതിയാനത്തെയും, മരുഭൂവല്‍കരണത്തെയും ചെറുക്കുകയെന്നത് ഏറ്റവും മുൻഗണന നല്‍കുന്ന കാര്യമാണ്- ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോക്ക് തുടക്കം കുറിച്ചതിനു പിന്നാലെ സമൂഹ മാധ്യമമായ ‘എക്സ്’ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ അമീര്‍ വ്യക്തമാക്കി.

2008ല്‍ രാജ്യം ദീര്‍ഘവീക്ഷണത്തോടെ പ്രഖ്യാപിച്ച ഖത്തര്‍ ദേശീയ വിഷൻ 2030ന്റെ നാല് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് പരിസ്ഥിതി വികസനവും. മരുഭൂവല്‍കരണവും, കാലാവസ്ഥാ വ്യതിയാനവും നേരിടുകയെന്നതില്‍ നിര്‍ണായകമാണ് ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോയും. മേഖലയിലും അറബ് രാജ്യത്തുമായി നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്സിബിഷനാണ് ഖത്തര്‍ വേദിയാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അതിഥികളെയും എക്സ്പോയിലേക്ക് സ്വാഗതം ചെയ്യുന്നു -അമീര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular