Tuesday, May 7, 2024
HomeUSA10,000 ത്തിൽപ്പരം നഴ്സുമാർക്ക് വിദേശ റിക്രൂട്ട്മെന്റ് ഉറപ്പാക്കി ഒഡേപെകും നോർക്കയും

10,000 ത്തിൽപ്പരം നഴ്സുമാർക്ക് വിദേശ റിക്രൂട്ട്മെന്റ് ഉറപ്പാക്കി ഒഡേപെകും നോർക്കയും

വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ ഉയർന്ന ശമ്പളവും ആനുകൂല്യവുമായി ജീവിത സുരക്ഷിതത്വം ഉറപ്പാക്കി പതിനായിരത്തിലേറെ മലയാളി നഴ്‌സുമാർ.

സംസ്ഥാന സർക്കാരിന്‌ കീഴിലെ ഒഡേപെകും (ഓവർസീസ്‌ ഡവലപ്പ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രൊമോഷൻ കൺസൾട്ടന്റ്‌സ്‌) നോർക്ക റൂട്ട്‌സും ചേർന്നാണ്‌ സൗജന്യ ഭാഷാ പരിശീലനമടക്കം നൽകി 2016 മുതൽ ഇത്രയും പേർക്ക്‌ ജോലി ലഭ്യമാക്കിയത്‌. 10,248 മലയാളി നഴ്‌സുമാരെ യൂറോപ്പ്‌ ഉൾപ്പെടെ 22 രാജ്യങ്ങളിലെത്തിച്ച്‌ ഒഡേപെക്‌ ആണ്‌ റിക്രൂട്ട്‌മെന്റിൽ മുന്നിൽ.

ഒഡേപെക്‌ വഴി ജോലി കിട്ടിയവരിൽ ഭൂരിഭാഗവും സൗദി അറേബ്യയിലാണ്‌-5100 പേർ. യു.എ.ഇ-1639, യു.കെ-651, മാലദ്വീപ്‌-570 എന്നിങ്ങനെയാണ്‌ മറ്റു രാജ്യങ്ങളിലെ കണക്ക്‌. കുവൈറ്റിലേക്ക് 441 നഴ്സുമാരെയും ഖത്തറിലേക്ക് 385 പേരെയും സിങ്കപ്പൂരിലേക്ക് 380 പേരെയും ലിബിയ-357, ഒമാൻ-298, മലേഷ്യ-71 എന്നിങ്ങനെയും റിക്രൂട്ട് ചെയ്തു. 2016–17 (650 പേർ), 2020–21 (646) വർഷങ്ങളിലാണ്‌ കൂടുതൽ തൊഴിലുറപ്പാക്കിയത്‌. നോർക്ക റൂട്ട്‌സ്‌ 1000 നഴ്‌സുമാർ ഉൾപ്പെടെ ഇതുവരെ 2400 പേരെയാണ്‌ ആരോഗ്യ മേഖലയിൽ റിക്രൂട്ട്‌ ചെയ്‌തത്‌. ഒരു വർഷത്തിനുള്ളിൽ യു.കെ, ജർമ്മനി എന്നിവിടങ്ങളിലേക്ക്‌ 200 പേർക്ക്‌ തൊഴിലുറപ്പാക്കി. ഒഡേപെക്‌ ഓസ്‌ട്രേലിയ, ഓസ്‌ട്രിയ എന്നീ രാജ്യങ്ങളിലേക്കും ഉടൻ റിക്രൂട്ട്‌മെന്റ്‌ നടത്തും. 75 തസ്‌തികകളിലേക്ക്‌ നിയമന നടപടി പുരോഗമിക്കുകയാണ്‌.

വിവിധ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായും ആശുപത്രികളുമായും ധാരണയുണ്ടാക്കിയാണ്‌ റിക്രൂട്ട്‌മെന്റ്. ഒഡേപെകിലും നോർക്കയിലും രജിസ്‌റ്റർ ചെയ്യുന്നവരെ യോഗ്യത നോക്കി അഭിമുഖത്തിന്‌ വിളിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ സൗജന്യമായി ഭാഷാ പരിശീലനം നൽകും. ഇംഗ്ലീഷ്‌, ജർമൻ, ഡച്ച്‌ തുടങ്ങിയ ഭാഷകളിലാണ്‌ പരിശീലനം.

ജോസ് കാടാപുറം  
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular