Thursday, May 9, 2024
HomeKeralaകരുവന്നൂര്‍: ഇ.ഡിക്കെതിരെ അരവിന്ദാക്ഷന്‍, സര്‍ക്കാരിനും ബാങ്കിനുമെതിരെ ഇ.ഡി; കസ്റ്റഡിയില്‍ വിട്ട് കോടതി

കരുവന്നൂര്‍: ഇ.ഡിക്കെതിരെ അരവിന്ദാക്ഷന്‍, സര്‍ക്കാരിനും ബാങ്കിനുമെതിരെ ഇ.ഡി; കസ്റ്റഡിയില്‍ വിട്ട് കോടതി

കൊച്ചി: കരുവന്നൂര്‍ ബാങ്ക തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ ഇ.ഡിക്കെതിരെ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍.

തന്റെ അമ്മ ചന്ദ്രമതിയുടെത് എന്ന പേരില്‍ ഇ.ഡി നല്‍കിയത് തെറ്റായ അക്കൗണ്ട് വിവരങ്ങളാണെന്ന് അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ചന്ദ്രമതിയുടേത് എന്ന പേരില്‍ അക്കൗണ്ട് വിവരങ്ങളും സ്‌റ്റേറ്റ്‌മെന്റും നല്‍കിയത് പെരിങ്ങണ്ടൂര്‍ ബാങ്ക് ആണെന്നും ബാങ്കില്‍ അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അറിയിക്കുന്നില്ല. സര്‍ക്കാരും ബാങ്കും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാന്‍ അരവിന്ദാക്ഷനേയും മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിനെയും കസ്റ്റഡിയില്‍ വിടണമെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ച കോടതി ഇരുവരേയും നാളെ വൈകിട്ട് നാലു മണിവരെ കസ്റ്റഡിയില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular