Wednesday, April 24, 2024
HomeKeralaടീച്ചറമ്മയല്ല വീണ ജോര്‍ജ് വീണ ഇനിയും എത്രയോ ദൂരം താണ്ടണം ആരോഗ്യമന്ത്രി...

ടീച്ചറമ്മയല്ല വീണ ജോര്‍ജ് വീണ ഇനിയും എത്രയോ ദൂരം താണ്ടണം ആരോഗ്യമന്ത്രി വീണ പരാജയം?

ഒന്നാം പിണറായി സര്‍ക്കാരില്‍ ഏറ്റവും ശോഭിച്ചിരുന്നതു ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ്. മുഖ്യമന്ത്രിക്കു പോലും ഇത്രയും  പേര് കേരളനാട്ടില്‍ നിന്നും ലഭിച്ചിട്ടില്ല. അവര്‍ മുഖ്യമന്ത്രിയാകുമെന്നു വരെ പ്രചാരണം പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു. എന്നാല്‍ പിണറായി അവരെ വെട്ടിനിരത്തി.  കേരളത്തിന്റെ മനസ് അറിഞ്ഞ ടീച്ചറമ്മ മന്ത്രിയായില്ല. അവര്‍ ഔട്ടായി. പകരം വീണ ജോര്‍ജിനെയാണ്  ആരോഗ്യമന്ത്രിയാക്കിയത്.  പിണറായി വിജയന്റെ തീരുമാനം വിജയിച്ചോ എന്നാണ് ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്.

കോവിഡ് കാലം അല്ലെങ്കില്‍ പ്രളയകാലം  കേരളത്തിലെ ജനത്തിനു ഒരു അമ്മയായി നിന്ന മന്ത്രിയാണ് ശൈലജ ടീച്ചര്‍. നിപയുടെ കാലത്തു  എത്രയോ ശക്തമായിട്ടാണ് ആരോഗ്യവകുപ്പ്  ജനങ്ങള്‍ക്കിടയില്‍ ഇടപെട്ടത്. ഒരു അമ്മയായി ശോഭിച്ചിരുന്നു മന്ത്രി.എന്നാല്‍ കോവിഡ് വന്നപ്പോള്‍ നിപയുടെ പാഠം ഉള്‍ക്കൊണ്ടു ജനത്തിനൊപ്പം നിന്നു ശൈലജ ടീച്ചര്‍. പക്ഷേ, കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ മാത്രമാണ് സര്‍ക്കാരിനു നേരിടേണ്ടിവരുന്നത്.

വാക്‌സിന്‍ ചലഞ്ച് വച്ചു കേരളം പണപ്പിരിവ് നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ ഫ്രീ നല്‍കുന്നതാണെന്ന വാര്‍ത്ത ജനം വായിക്കുന്നു. സൗജന്യമായി നല്കുന്ന മരുന്നു  പോലും സമയത്തിനു കൊടുക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിനു കഴിയുന്നില്ല.   കോവിഡ് മരണത്തിന്റെ കണക്ക് പോലും  ആരോഗ്യവകുപ്പ് മന്ത്രിക്കു  ശരിയായി നല്കാന്‍ സാധിക്കുന്നില്ല. സര്‍ക്കാരിനു കോടതികളില്‍ നിന്നും ശകാരവും വിമര്‍ശനവും കേള്‍ക്കേണ്ടിവരുന്നു. ഇപ്പോള്‍ വീണ ജോര്‍ജാണ് മന്ത്രി എന്നറിയണം. ചാനല്‍ ചര്‍ച്ചയിലൂടെ അന്നു ഭരിച്ച മന്ത്രിമാരെ വെള്ളം കുടിപ്പിച്ച മാധ്യമപ്രവര്‍ത്തകയ്ക്കു  വാചകമടി നിര്‍ത്തി വച്ചു പ്രവര്‍ത്തിയിലേക്കു വന്നപ്പോള്‍ പരാജയമാണ്.

ഒന്നും ചെയ്യാന്‍ കഴിയാതെ വചകമടിയിലൂടെ മുന്നോട്ടു പോകുകയാണ് വീണ ജോര്‍ജ്.പിണറായിയുടെ പിന്തുണയുള്ളതു കൊണ്ടു  മറ്റൊരു പ്രശ്‌നവും ഉടനെയുണ്ടാകില്ല.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular