Wednesday, April 24, 2024
HomeKeralaകുരുന്നുകൾ തിരികെ സ്‌കൂളിലേക്ക്.. മാതാപിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുരുന്നുകൾ തിരികെ സ്‌കൂളിലേക്ക്.. മാതാപിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രവേശനോത്സവത്തോടെ നാളെ സ്‌കൂളുകൾ തുറക്കുകയാണ്. കുരുന്നുകൾ വീണ്ടും തിരികെയെത്തുന്ന സ്‌കൂളിൽ അവർ മുമ്പ് കണ്ട് പരിചയിച്ച സാഹചര്യമല്ലെന്നതാണ് പ്രത്യേകത. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോഴും സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

  • ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക.
  • ഓരോ ബബിളിലുള്ളവർ അതത് ദിവസം മാത്രമേ സ്‌കൂളിൽ എത്തുക.
  • പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും കൊറോണ സമ്പർക്ക പട്ടികയിലുള്ളവരും ഒരു കാരണവശാലും സ്‌കൂളിൽ പോകരുത്.
  • ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌ക് ഉപയോഗിക്കുക. മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്‌ത്തി സംസാരിക്കാതിരിക്കുക.
  • കൈകൾ വൃത്തിയാക്കാതെ മുഖത്ത് സ്പർശിക്കരുത്. ഭക്ഷണ ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
  • അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപന തോത് കൂട്ടുമെന്നതിനാൽ ക്ലാസ് മുറികളിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
  • ഓരോ ക്ലാസുകൾക്കും ഇടവേളകൾ വ്യത്യസ്ത സമയത്താക്കുക. കൂട്ടം ചേരലുകൾ ഒഴിവാക്കാം.
  • പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം തുടങ്ങി ഒന്നും തന്നെ മറ്റുള്ളവരുമായി പങ്കുവയ്‌ക്കരുത്.
  • ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കഴിക്കണം. ഭക്ഷണ സമയത്ത് സംസാരിക്കാരുത്.
  • കൈകഴുകുന്ന സ്ഥലത്ത് കൂട്ടം കൂടരുത്.
  • ടോയ്ലറ്റുകളിൽ പോയതിന് ശേഷം കൈകളിൽ നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കുക.
  • പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
  • ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുള്ള പഠനോപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണു വിമുക്തമാക്കുക.
  • രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.
  • രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
  • ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
  • വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.
  • അടിയന്തിര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.
  • കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
  • വീട്ടിലെത്തിയ ഉടൻ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
  • മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular