Thursday, April 25, 2024
HomeKeralaവിവാദനായകനായി ശിവന്‍കുട്ടി പിണറായിയുടെ തണല്‍; പാര്‍ട്ടി നേതാക്കള്‍ മുറുമുറുക്കുന്നു സിപിഎമ്മിന്റെ...

വിവാദനായകനായി ശിവന്‍കുട്ടി പിണറായിയുടെ തണല്‍; പാര്‍ട്ടി നേതാക്കള്‍ മുറുമുറുക്കുന്നു സിപിഎമ്മിന്റെ കണക്ക് പിഴച്ചോ?

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ -തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ശക്തനായ പൊതുപ്രവര്‍ത്തകനാണ്. പാര്‍ട്ടിക്കാര്‍ക്കു മാത്രമല്ല ജനത്തിനും ശിവന്‍കുട്ടിയുടെ സഹായം ലഭിക്കും.പൊതുജനത്തോടൊപ്പം നില്‍ക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മേന്മ. എല്‍എല്‍ബി വരെ വിദ്യാഭ്യാസമുള്ള ശിവന്‍കുട്ടി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിയമസഭ കയ്യാങ്കളിയിലൂടെ ശക്തമായ വികാരം കേരളത്തില്‍ നിറയുന്നു. നിയമസഭ പോലെ പരമപാവനമായ ആലയത്തില്‍ താണ്ഡവനൃത്തമാടി കംപ്യൂട്ടറുകളും സ്പീക്കറിന്റെ കസേരയും  തകര്‍ക്കുകയും ചെയ്ത  എംഎല്‍എയെ മ്ര്രന്തിയായി അതും വിദ്യാഭ്യാസമന്ത്രിയായി  പ്രതിഷ്ഠിച്ചിരിക്കുന്നു ചെറിയ നാണക്കേടൊന്നുമല്ല നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കു മാതൃക നല്‍കേണ്ട പ്രത്യേകിച്ചു മാതൃകയാകേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട മന്ത്രി തന്നെ

പ്രതിസ്ഥാനത്തുനില്ക്കുന്നു. സിപിഎമ്മിന്റെ പിടിവാശിയല്ല,  മുഖ്യമന്ത്രി പിണറായിയുടെ പിടിവാശിയാണ് ശിവന്‍കുട്ടി മന്ത്രിയായി തുടരുന്നത്. സുപ്രീംകോടതി പോലും ശകാരിച്ച വിമര്‍ശിച്ച നേതാവിനെ  കടിച്ചുതൂങ്ങാന്‍ അനുവദിച്ചിരിക്കുന്നു. ഇതെല്ലാം ശരിയല്ലെന്നു ചിന്തിക്കുന്നവര്‍ സിപിഎമ്മില്‍ വളരുകയാണ്. തെറ്റായ സന്ദേശം ലോകത്തിനു  നല്‍കുന്ന വ്യക്തിയെ  സിപിഎം ചുമലില്‍ ചുമന്നു നടക്കുന്നതിന്റെ വിരോധാഭാസമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

2011ലേയും 2021ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം നേമം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.1954 നവംബര്‍ 10ന് ചെറുവക്കലില്‍ എം. വാസുദേവന്‍ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവന്‍കുട്ടി ജനിച്ചത്. ചരിത്രത്തില്‍ ബി.എ., എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.പി.എം നേതാവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ പി.ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതീദേവിയെ ആണ് വി. ശിവന്‍കുട്ടി വിവാഹം ചെയ്തിരിക്കുന്നത്. എസ്.എഫ്.ഐ.യിലൂടെയാണ് വി. ശിവന്‍കുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍, അഖിലേന്ത്യാ മേയേഴ്‌സ് കൌണ്‍സിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular