Friday, March 29, 2024
HomeIndiaപോകാനുള്ള സമയമായെന്ന് മരിക്കുന്നതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയ പോലെ;

പോകാനുള്ള സമയമായെന്ന് മരിക്കുന്നതിനു മുൻപ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയ പോലെ;

കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർ യാത്ര ചെയ്തിരുന്ന കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരണത്തിലേയ്‌ക്കുള്ള യാത്രയ്‌ക്ക് മുൻപ് അൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ അറംപറ്റിയതു പോലെയായി എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

‘പോകാനുള്ള സമയമായി’ എന്നാണ് അൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്രയ്‌ക്കായി പോയ സ്ഥലത്തെ ഒരു വീഡിയോ പങ്കുവെച്ചപ്പോഴാണ് അൻസി കബീർ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. മുൻ മിസ് കേരളയുടെ മരണത്തിനു ശേഷം മരണം അവർ മുൻകൂട്ടി കണ്ടിരുന്നോ എന്നാണ് ആളുകൾ പ്രതികരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ നിന്നും ഡിജെ പാർട്ടി കഴിഞ്ഞ മടങ്ങവെയാണ് അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ പെട്ടത്. ഇവരോടൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരും കാറിൽ ഉണ്ടായിരുന്നു. പാർട്ടി കഴിഞ്ഞ് തൃശൂരിലേയ്‌ക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ചായിരുന്നു അപകടം.

അർധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാർ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. അൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിൽ അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular