Saturday, April 20, 2024
HomeUSAവിർജിനിയായിൽ ഏർലി വോട്ടിങ് അവസാനിച്ചു; നവംബർ 2ന് തിരഞ്ഞെടുപ്പ്

വിർജിനിയായിൽ ഏർലി വോട്ടിങ് അവസാനിച്ചു; നവംബർ 2ന് തിരഞ്ഞെടുപ്പ്

വിർജിനിയ ∙ ഡമോക്രാറ്റിക് പാർട്ടിക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന വെർജിനിയ ഗവർണർ തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഒക്ടോബർ 30 ശനിയാഴ്ച അവസാനിച്ചു. അവസാന ദിവസമായ ശനിയാഴ്ച കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ ഗവർണറുമായിരുന്ന ടെറി മക്കാലിഫും, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും ബിസിനസ്സുകാരനുമായ ഗ്ലെൻ യാങ്കിനും തമ്മിലാണ് ഇവിടെ കടുത്ത മത്സരം നടക്കുന്നത്.വർഷങ്ങളായി ബ്ലു സ്റ്റേറ്റായി അറിയപ്പെടുന്ന വെർജീനിയായിൽ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ  ട്രംപിനേക്കാൾ പത്തുശതമാനം കൂടുതൽ വോട്ടു നേടിയിരുന്നു.

early-votingg

ബൈഡൻ പ്രസിഡന്റായ ശേഷം സ്വീകരിച്ച പല തീരുമാനങ്ങളും വെർജിനിയ വോട്ടർമാർ  അംഗീകരിക്കുന്നില്ല എന്നതാണ് ഡമോക്രാറ്റിക് പാർട്ടിയിൽ ആശങ്ക വളർത്തുന്നത്.

പല തിരഞ്ഞെടുപ്പു വേദികളിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ട്രംപിന്റെ നേർപകർപ്പാണെന്ന് ബൈഡൻ പ്രഖ്യാപിച്ചത് പാർട്ടിക്ക് ഗുണത്തേക്കാൾ ദോഷമാണ് വരുത്തിവച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ട്രംപിനെ യോഗങ്ങളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്ന വസ്തുത ബൈഡൻ ബോധപൂർവ്വം മറച്ചുവെച്ചതും തിരിച്ചടിയാകാനാണ് സാധ്യത. പ്രാഥമിക തിരഞ്ഞെടുപ്പു സർവ്വേകളിൽ ഊർജ്ജസ്വലനും വ്യവസായിയുമായ ഗ്ലെൻ യാങ്കിൻ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയേക്കാൾ മുന്നിട്ടുനിൽക്കുന്നു. നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വെർജിനിയ റിപ്പബ്ലിക്കൻ പാർട്ടി നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular