Thursday, March 28, 2024
HomeKeralaഇന്ധന വില : കേന്ദ്രത്തിനെതിരെ ഒന്നിച്ച് അണിനിരക്കുമെന്ന് ധനമന്ത്രി; ഫ്യൂസ് ഊരരുതെന്ന് ഷാഫി

ഇന്ധന വില : കേന്ദ്രത്തിനെതിരെ ഒന്നിച്ച് അണിനിരക്കുമെന്ന് ധനമന്ത്രി; ഫ്യൂസ് ഊരരുതെന്ന് ഷാഫി

ഇന്ധന വില വര്‍ദ്ധനവില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ഈ സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മറുപടി. വില വര്‍ദ്ധന ഗുരുതര പ്രശ്‌നമാണ്. വില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തെങ്കിലും ക്രൂഡ് ഓയില്‍ വില താഴുന്നതിന് അനുസരിച്ച് വില കുറയുന്നില്ല. ഇന്ധന വില വര്‍ദ്ധന സംസ്ഥാനത്തിന് നികുതി വിഹിതം വീതം വെയ്ക്കാനാകാത്ത വിധത്തില്‍ കേന്ദ്ര നികുതി ഘടന മാറ്റി. അതിനാല്‍ കേന്ദ്രത്തിനെതിരെ ഒന്നിച്ച് അണിനിരക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം. ഇന്ധന വില വര്‍ദ്ധനയില്‍ കോണ്‍ഗ്രസിനെ കുറ്റം ചാരി രക്ഷപെടാന്‍ ശ്രമിക്കരുത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ബിജെപിക്കെതിരായ ജനരോഷം തിരിച്ചുവിടാന്‍. ബിജെപിയെ വിമര്‍ശിച്ചു കൂടെയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.  110 രൂപയ്ക്ക് എണ്ണയടിക്കുമ്പോള്‍ 66 രൂപ അധികം നല്‍കേണ്ട ഗതികേട്. രണ്ട് തവണ നികുതി കുറച്ച മുഖ്യമന്ത്രിമാര്‍ ഭരിച്ച നാടാണിത്. നാല് തവണയായി 600 കോടി വേണ്ടെന്ന് വച്ച മാതൃകകളുണ്ടെന്നും ഷാഫി പറഞ്ഞു.

വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular