Thursday, March 28, 2024
HomeKerala405 പദ്ധതികൾ, 10,000 കോടി മുതൽമുടക്ക് ; പൊതുമേഖലയുടെ നവീകരണത്തിന് മാസ്റ്റർ പ്ലാൻ

405 പദ്ധതികൾ, 10,000 കോടി മുതൽമുടക്ക് ; പൊതുമേഖലയുടെ നവീകരണത്തിന് മാസ്റ്റർ പ്ലാൻ

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനായി പതിനായിരത്തോളം കോടി രൂപ മുതൽമുടക്ക് വരുന്ന സമഗ്ര മാസ്റ്റർപ്ലാനുമായി വ്യവസായവകുപ്പ്. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്.

405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഹ്രസ്വകാല നടപടികൾക്കായി 2659 കോടി, മധ്യകാല പദ്ധതികൾക്കായി 2833 കോടി, ദീർഘകാലപദ്ധതികൾക്കായി 3974 കോടി എന്നിങ്ങനെ വേണ്ടിവരും. ഇതുസംബന്ധിച്ച വിശദമായ മാസ്റ്റർപ്ലാൻ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

മൂന്നുഘട്ടങ്ങളിലുമുള്ള നടപടികൾ 10 വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയാണെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 17,538 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000-ത്തിൽപരം തൊഴിലുകളും സൃഷ്ടിക്കപ്പെടും.

നവീകരണത്തിനായി വേണ്ടിവരുന്ന തുക കണ്ടെത്താൻ കിഫ്ബിയെയാണ് പ്രധാനമായും ആശ്രയിക്കുക. പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള വായ്പ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം നിലവിലുള്ള ഭൂമി വ്യവസായ ആവശ്യത്തിന് പാട്ടത്തിന് നൽകുക എന്നിവ വഴിയും പണം കണ്ടെത്താൻ കഴിയുമെന്ന് മാസ്റ്റർ പ്ലാൻ നിർദേശിക്കുന്നു. ഭൂമി വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് കർശന വ്യവസ്ഥയുമുണ്ടാകും.

റിയാബാണ് നവീകരണം നടപ്പാക്കുന്നതിനുള്ള പ്രധാന ഏജൻസി. കേരള വാണിജ്യമിഷനെയും ശക്തിപ്പെടുത്തും. എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അവയ്ക്കുള്ള മുതൽമുടക്കുമടക്കം വിശദമായ പ്ലാനാണ് തയ്യാറാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular