Friday, January 21, 2022
HomeUncategorizedജോജുവിന്റെ വാഹനം കാത്തിരിക്കുന്നത് കടുത്ത പണി സംഭവം ഒത്തുതീര്‍പ്പിലേക്ക്...

ജോജുവിന്റെ വാഹനം കാത്തിരിക്കുന്നത് കടുത്ത പണി സംഭവം ഒത്തുതീര്‍പ്പിലേക്ക് ?

ഇന്ധന വിലവര്‍ധനയ്ക്ക് എതിരെ കോണ്‍ഗ്രസ്  നടത്തിയ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജ്ജില്‍  നിന്ന് കൂടുതല്‍ മൊഴിയെടുക്കും. ഇതിനായി ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ആരൊക്കെയാണ് നടനെ ആക്രമിച്ചതെന്ന് കണ്ടെത്താനാണിത്.

ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വഴിതടഞ്ഞതിനും നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തതിനുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയടക്കം കണ്ടാലറിയാവുന്നവരെയാണ് പ്രതി ചേര്‍ത്തത്. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇന്ന് ജോജുവിനെ വിളിച്ചുവരുത്തുന്നത്. വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടായെന്നാണ് ജോജുവിന്റെ ആരോപണം.

തന്റെ കാറിന്റെ പുറകിലെ ചില്ല് തകര്‍ത്തയാളെ തിരിച്ചറിയാമെന്നും ജോജു പറഞ്ഞിരുന്നു. അതേസമയം മരട് പൊലീസ് സ്റ്റേഷനില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തിട്ടില്ല. ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് നിലപാട്. ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗത്തിന് ശേഷം തുടര്‍ നടപടികളില്‍ കോണ്‍ഗ്രസ് തീരുമാനമുണ്ടാകും.

ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ പൊലീസിനൊപ്പം പോയ ജോജു ജോര്‍ജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടര്‍ന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോണ്‍?ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുന്‍പ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular