Tuesday, April 16, 2024
HomeKeralaകോവിഡ് 19 ആഗോള മരണസംഖ്യ 5 മില്യൺ കവിഞ്ഞു

കോവിഡ് 19 ആഗോള മരണസംഖ്യ 5 മില്യൺ കവിഞ്ഞു

ന്യൂയോർക്ക് ∙ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തിൽ 5 മില്യൺ കവിഞ്ഞതായി നവംബർ 1ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനൗദ്യോഗിക കണക്കുകൾ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവർ പറയുന്നു.

death

2020 ഏപ്രിൽ മുതൽ ലോകജനസംഖ്യയിൽ 7000 പേർ വീതം ഓരോ ദിവസവും കോവിഡ് മൂലം  മരിച്ചിരുന്നുവെന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവംബർ ഒന്നുവരെ മരിച്ച 5000425 പേരിൽ അമേരിക്കയിൽ മാത്രം 7,45,836 പേരാണ്.ബ്രസീലിൽ 6,07,828 പേരും ഇന്ത്യയിൽ 458437 പേരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.

മെക്സിക്കൊ (288365), റഷ്യ (234194), പെറു (200246) ജനസംഖ്യാ തോതനുസരിച്ചു ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 10,0000 ത്തിലും 616 പേരാണ് കോവിഡിന് കീഴടങ്ങിയത്. കോവിഡ് 19 പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. വാക്സിനേഷൻ മാത്രമാണ് ഇത് കൂടുതൽ വ്യാപിക്കാതിരിക്കുന്നതിനുള്ള ഏകമാർഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular