Friday, May 17, 2024
Homeഗുരുകുലം ശതാബ്‌ദി ആഘോഷം എക്സിബിഷനോടും കലാപരിപാടികളോടും കൂടി ലണ്ടൻ ഗുരു മിഷനില്‍

ഗുരുകുലം ശതാബ്‌ദി ആഘോഷം എക്സിബിഷനോടും കലാപരിപാടികളോടും കൂടി ലണ്ടൻ ഗുരു മിഷനില്‍

ഗുരുകുലം സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷം ലണ്ടനിലെ ഈസ്റ് ഹാമിലുള്ള ശ്രീനാരായണ ഗുരു മിഷൻ ആസ്ഥാന മന്ദിരത്തില്‍ നടന്നു.

ആത്മോപദേശ ശതകത്തിന്റെ നൂറ് ശ്ലോകങ്ങള്‍ നൂറു ചിത്രങ്ങളിലൂടെ ആൻഡ്രൂ ലാര്‍ക്കിൻ വരച്ചതായിരുന്നു ഈ ഗുരുകുല ചരിത്ര പ്രദര്‍ശനത്തിലെ പ്രധാന വിഭവം. നൂറു ചിത്രങ്ങളും ഒരേ സൈസില്‍ പ്രിന്റ് ചെയ്ത് താഴെ ശ്ലോകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കൊടുത്തിരിക്കുന്നു. ഈ പ്രദര്‍ശനം ഇപ്പോഴും തുടരുകയാണ്.

കലാപരിപാടികളില്‍ ഗുരുവിന്റെ വര്‍ക്കല ബന്ധം പറയുന്ന സതീഷ് തയാറാക്കിയ ചെറിയ സ്‌കിറ്റില്‍ അരുണും ഗിരിധരനും അഭിനയിച്ചു. ജ്യോതി സജി ഭരതനാട്യവും, ഡോ പ്രീത മോഹിനിയാട്ടവും അവതരിപ്പിച്ചു. ഷൈൻ സുരേന്ദ്രൻ, പ്രവീണ്‍ എന്നിവര്‍ ഗുരുകുലാനുഭവങ്ങള്‍ പങ്കു വച്ചു. SNGM പ്രസിഡന്റ് സുരേഷ് ധര്‍മരാജൻ, സെക്രട്ടറി ജീജ ശ്രീലാല്‍, സുഭാഷ് സദാശിവൻ, ജി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular