Thursday, April 25, 2024
HomeUSAഭാഗിക സമർപ്പണമല്ല സമ്പൂർണ്ണ സമർപ്പണമാണ് ദൈവം പ്രതീക്ഷിക്കുന്നതെന്നു റവ ഉമ്മൻ സാമുവൽ

ഭാഗിക സമർപ്പണമല്ല സമ്പൂർണ്ണ സമർപ്പണമാണ് ദൈവം പ്രതീക്ഷിക്കുന്നതെന്നു റവ ഉമ്മൻ സാമുവൽ

ഹൂസ്റ്റൺ : യഥാർത്ഥമായി  ക്രിസ്തുവിനെ പിന്തുടരുന്നവരിൽനിന്നും ദൈവം  പ്രതീക്ഷിക്കുന്നത് ഭാഗിക സമർപ്പണം അല്ല സമ്പൂർണ്ണ സമർപ്പണം ആണെന്ന് മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും മുൻ സെന്റ്‌  പീറ്റേഴ്സ് മാർത്തോമ ചർച്ച് (ന്യൂജേഴ്സി) വികാരിയുമായ  റവ  ഉമ്മൻ സാമുവൽ  അഭിപ്രായപ്പെട്ടു.
പൗലോസ് അപ്പോസ്തലന്റെ  സന്തതസഹചാരിയായിരുന്ന സൈപ്രസ് കാരനും  ലേവ്യ പൗരോഹിത്യം ഉള്ളവനുമായ ബർണബാസ്‌ സ്വന്തം  ജീവിതത്തിലൂടെ വെളിപ്പെടുത്തിയ ശ്രേഷ്ഠ മാതൃകകൾ പിന്തുടരുവാൻ  തയ്യാറാകുമ്പോൾ ക്രിസ്തുവിനോടുള്ള സമ്പൂർണ്ണ സമർപ്പണമാണ് അതിലൂടെ നാം പ്രഖ്യാപിക്കുന്നതെന്നു അച്ചൻ  പറഞ്ഞു
 ഇൻറർനാഷണൽ പ്രയർ ലൈനിൽ   നവം 2 ചൊവ്വാഴ്ച വൈകീട്ട്  നടന്ന 390-മത് പ്രയർ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു ഉമ്മൻ അച്ചൻ. .മാത്യു ജോർജ് കുട്ടിയുടെ  (ഹൂസ്റ്റൺ) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത് പൊന്നമ്മ ഫിലിപ്പ്  (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .ഐപിഎൽ കോഡിനേറ്റർ സി വി സാമുവേൽ  ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ് 390 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി  പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും  ചെയ്തതു  ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച നന്മകൾ ഒന്നുകൊണ്ടു മാത്രണെന്ന് സി വി എസ് ഓർമിപ്പിച്ചു.
കോഡിനേറ്റർ ടി .എ മാത്യു സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു .1976 മുതൽ മാർത്തോമാ സഭയുടെ പൂർണസമയ പട്ട ക്കാരനായി ഇന്ത്യയിലും അമേരിക്കയിലും വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത  അച്ചൻ  ഇപ്പോൾ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ  (ഹൂസ്റ്റൺ) ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന്  ടി എ. മാത്യു പറഞ്ഞു.

തുടർന്ന് ജോർജ് എബ്രഹാം(ഡിട്രോയിറ്റ് ) മധ്യസ്ഥ  പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഷിജു ജോർജ് തച്ചനാൽ ടെക്നിക്കൽ സപ്പോർട്ട്റായിരുന്നു. ടി എ മാത്യു  നന്ദി പറഞ്ഞു അച്ചന്റെ  പ്രാർത്ഥനക്കും  ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular