Saturday, May 18, 2024
HomeGulfകാൻസര്‍ കെയര്‍ ഗ്രൂപ് മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെമിനാര്‍

കാൻസര്‍ കെയര്‍ ഗ്രൂപ് മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെമിനാര്‍

നാമ: കാൻസര്‍ കെയര്‍ ഗ്രൂപ് നടത്തിവരുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈൻ സിവില്‍ ഡിഫൻസ് സ്റ്റാഫുകള്‍ക്കുവേണ്ടി മള്‍ട്ടി സ്പെഷാലിറ്റി മെഡിക്കല്‍ സെമിനാറും വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചു.

സിവില്‍ ഡിഫൻസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ (പൈലറ്റ്) അലി മുഹമ്മദ് അല്‍ കബൈസി സ്വാഗതം പറഞ്ഞു.

സെമിനാറില്‍ കാൻസര്‍ കെയര്‍ ഗ്രൂപ് പ്രസിഡന്‍റ് ഡോ. പി.വി. ചെറിയാൻ ബ്രെസ്റ്റ് കാൻസര്‍ ബോധവത്കരണ ക്ലാസെടുത്തു. കാര്യക്ഷമമായ ഒരുക്കങ്ങള്‍ക്ക് അദ്ദേഹം സിവില്‍ ഡിഫൻസിന് നന്ദി രേഖപ്പെടുത്തി.

ഹസ്നിയ കരീമി, ഫാത്തിമ അബ്ദുല്ല എന്നിവരും ഷീ മെഡിക് ഫസ്റ്റ് റെസ്‌പോണ്ടര്‍ ടീം അംഗങ്ങളും പ്രാഥമിക ചികിത്സയുടെ കാര്യങ്ങള്‍ വിശദീകരിക്കുകയും കാര്‍ഡിയോ പള്‍മിണറി റെസസിറ്റേഷൻ (സി.പി.ആര്‍) നല്‍കുന്ന പ്രായോഗിക രീതി പരിശീലിപ്പിക്കുകയും ചെയ്തു.

സ്പെഷലൈസ്ഡ് നഴ്സിങ് സ്പെഷലിസ്റ്റ് ഇസ ഹസ്സൻ വിവിധ കാരണങ്ങളാല്‍ പലതിനും അടിമപ്പെട്ടുപോകുന്നവരെ എങ്ങനെ അതില്‍നിന്നും മോചിപ്പിക്കാം എന്നതു സംബന്ധിച്ച്‌ സംസാരിച്ചു.

സിവില്‍ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഖലീഫ ബിൻ ഖദീര്‍, അഡ്മിനിസ്ട്രേഷൻ ഡയറക്ടര്‍ കേണല്‍ ഖാലിദ് ഖലീഫ അല്‍ കാബി, സെക്രട്ടറി ജനറല്‍ ഷറഫ് അല്‍ കുഞ്ഞി തുടങ്ങി സിവില്‍ ഡിഫൻസിലെ അമ്ബതോളം സ്റ്റാഫുകളും കാൻസര്‍ കെയര്‍ ഗ്രൂപ്പിന്റെ പതിനഞ്ചോളം അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular