Tuesday, December 5, 2023
HomeGulfദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവിന് കെ.എം.സി.സി ബഹ്‌റൈന്റെ ആദരം

ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവിന് കെ.എം.സി.സി ബഹ്‌റൈന്റെ ആദരം

നാമ: ഗോവയില്‍ നടന്ന 37ാം ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് കൈപ്പോര് മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ഷഫിലി ഷഫാഅത്തിനെ ബഹ്‌റൈൻ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു.

ഹരിത വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായ ഷഫിലി ഷഫാഅത്ത് മുസ്‍ലിം യൂത്ത് ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ചെത്തിലിന്റെ മകളാണ്.

ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസല്‍, കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി സഹീര്‍ പറമ്ബത്ത് എന്നിവര്‍ ചേര്‍ന്ന് മെമന്റോ കൈമാറി. സുബൈര്‍ ചെത്തില്‍, കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹമീദ് വീരാളി, ജുനൈദ് എടലോറ്റുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular