Saturday, May 4, 2024
HomeIndiaഹൈദരാബാദ് സര്‍വകലാശാല യൂനിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യത്തിന് വിജയം

ഹൈദരാബാദ് സര്‍വകലാശാല യൂനിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യത്തിന് വിജയം

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂനിയൻ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സഖ്യത്തിന് വിജയം. എസ്.എഫ്.ഐയെ കൂടാതെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (എ.എസ്.എ), ട്രൈബല്‍ സ്റ്റുഡന്‍റ്സ് ഫോറം (ടി.എസ്.എഫ്) എന്നിവരടങ്ങിയതാണ് സഖ്യം.

എല്ലാ മേജര്‍ പോസ്റ്റുകളും സഖ്യം നേടി. എ.ബി.വി.പിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി.

1880 വോട്ടുകള്‍ നേടിയ എസ്.എഫ്.ഐയുടെ മുഹമ്മദ്‌ അതീഖ് അഹമ്മദ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പിയുടെ ഷെയ്ഖ് ആയിഷയെ 470 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എ.ബി.വി.പിയുടെ ആദ്യ മുസ്‌ലിം സ്ഥാനാര്‍ഥിയാണ് ആയിഷ.

ജല്ലി ആകാശ് 1671 വോട്ടുകളോടെ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1765 വോട്ടുകള്‍ നേടി ദീപക് കുമാര്‍ ആര്യ ജനറല്‍ സെക്രട്ടറിയായും 1775 വോട്ടുകള്‍ നേടി ലാവുധി ബാല ആഞ്ജനേയുലു ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

എസ്. അതുല്‍ സ്പോര്‍ട്സ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷമീം അക്തര്‍ ഷെയ്ഖ് കള്‍ച്ചറല്‍ സെക്രട്ടറിയായി വിജയിച്ചു. പി.ജി, ഇന്റഗ്രേറ്റഡ്, റിസേര്‍ച്ച്‌ എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ജെൻഡര്‍ സെൻസിറ്റൈസേഷൻ കമ്മിറ്റി പോസ്റ്റിലും എസ്.എഫ്.ഐ-എ.എസ്.എ-ടി.എസ്.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ സ്കൂള്‍ കൗണ്‍സിലറായി എം.എസ്.എഫ് സ്ഥാനാര്‍ഥി അൻജല ഷെറിൻ വിജയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular