Tuesday, May 21, 2024
HomeCinemaനസ്‌ലനും മമിതയും ഒരുമിക്കുന്ന പ്രേമലു

നസ്‌ലനും മമിതയും ഒരുമിക്കുന്ന പ്രേമലു

സ്‌ലൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രേമലു എന്ന് പേരിട്ടു.

തണ്ണീര്‍മത്തൻ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റു ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് എ. ഡിയും നസ്‌ലനും വീണ്ടും ഒരുമിക്കുകയാണ്. മീനാക്ഷി രവീന്ദ്രൻ ആണ് മറ്റൊരു താരം. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി തുടങ്ങിയ ലൊക്കേഷനുകളില്‍ മൂന്നു ഷെഡ്യൂളുകളായാണ് പൂര്‍ത്തിയായത്.

ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. വിഷ്‌ണു വിജയ് ആണ് സംഗീത സംവിധാനം. സുഹൈല്‍ കോയ ഗാനരചന നിര്‍വഹിക്കുന്നു. അജ്‌മല്‍ ബാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

പ്രൊഡക്‌ഷൻ ഡിസൈനര്‍ വിനോദ് രവീന്ദ്രൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോസ് വിജയ്, ബെന്നി കട്ടപ്പന. വിതരണം ഭാവന റിലീസ്, അതേസമയം നസ്‌ലൻ നായകനാവുന്ന ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ റിലീസിന് ഒരുങ്ങുന്നു. തല്ലുമാലയ്ക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലുക്മാനും നസ്ലനും ആണ് നായകൻമാര്‍. ആക്ഷൻ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular