Monday, May 6, 2024
HomeKeralaഎഫ്.ബി.ഒ ബിസിനസ് കോണ്‍ക്ലവ് ശ്രദ്ധേയമായി

എഫ്.ബി.ഒ ബിസിനസ് കോണ്‍ക്ലവ് ശ്രദ്ധേയമായി

കൊച്ചി: ഫെഡറേഷൻ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷൻ(എഫ്.ബി.ഒ) ‘ബിസിനസ് കോണ്‍ക്ലവ് 2023’ സംഘടിപ്പിച്ചു. കൊച്ചി ലേ മെറിഡിയൻ ഹോട്ടലില്‍ നടന്ന കോണ്‍ക്ലേവ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം.

ചെയ്തു. വ്യവസായലോകത്തിന്റെ വേദനയും വേവലാതികളും എണ്ണി പറഞ്ഞ മന്ത്രി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംഗമത്തില്‍ ഉറപ്പ് നല്‍കി.

കേരളത്തിലെ മുഴുവൻ വ്യവസായ സംഘടനകളുടെ സംഗമ വേദിയായി ബിസിനസ് കോണ്‍ക്ലവില്‍ എഫ്.ബി.ഒ സംസ്ഥാന പ്രസിഡന്റ് ഭട്ടാഭിരാമൻ അധ്യക്ഷനായി. ബിസിനസ് കോച്ച്‌ മധു ഭാസ്കര്‍ അഭിമുഖ സംഭാഷണം നടത്തി.

വി.കെ.സി റസാക്ക്സ ഫ്രഷ് ടു ഹോം മാത്യൂ, ഒക്സിജൻ ഷിജോപോള്‍, മഹേഷ് പട്ടാമ്ബി, രാമൻ കല്യാണ്‍ തുടങ്ങിയവര്‍ വ്യവസായികളുമായി മുഖാമുഖം നടത്തി. എഫ്.ബി.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അനസ് മനാറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ജോഹര്‍ ടാംടോണ്‍ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular