Sunday, May 5, 2024
HomeKerala23 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

23 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്,എക്‌സൈസ് വകുപ്പില്‍ വിമൻ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി).

കേരള ബാങ്കില്‍ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്,മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെന്റല്‍ മെക്കാനിക് ഗ്രേഡ് 2 തുടങ്ങി സംസ്ഥാന ജില്ലാ തലത്തില്‍ 23 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ് .സി യോഗം തീരുമാനിച്ചു.

2023 ഡിസംബര്‍ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകള്‍ 2024ല്‍ പൂര്‍ത്തിയാക്കും. ഇവ ഉള്‍പ്പെടുത്തി 2024ലെ പരീക്ഷകളുടെ വാര്‍ഷിക കലണ്ടര്‍ ജനുവരി 1ന് പ്രസിദ്ധീകരിക്കും. ഇതിനു പുറമേ 2024ല്‍ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകള്‍ കമ്മിഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറില്‍ ഉള്‍പ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവൻ തസ്തികകളുടെയും പരീക്ഷകള്‍ മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് നേരത്തെ സജ്ജരാകാൻ കഴിയും. 2023ലെ വാര്‍ഷിക കലണ്ടര്‍ 2023 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular