മസ്കത്ത്: ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം ആരംഭിച്ചത്.
ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു. ഒമാൻ ബഹിരാകാശ കമ്ബനിയായ എറ്റ്കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഒമ്ബത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി എറ്റ്കോ സ്പേസ് അറിയിച്ചു.എറ്റ്കോ സ്പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ കാല്‍വെപ്പാണെന്ന് കമ്ബനിയുടെ സി.ഇ.ഒ അബ്ദുല്‍ അസീസ് ജാഫര്‍ പറഞ്ഞു. ഇത് നിരവധി ഉപഗ്രഹങ്ങളില്‍ ഒന്നു മാത്രമാണ്.
അമാൻ ഒന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. വരും മാസങ്ങളിലും വര്‍ഷങ്ങളിലും ഞങ്ങളുടെ പദ്ധതികള്‍ ബഹിരാകാശ അതിരുകള്‍ ഭേദിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതിക തകരാര്‍ കാരണം ആദ്യ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കമ്ബനി പാപ്പരത്തം കാരണം 85 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. എന്നിട്ടും ഒമാൻ എറ്റ്കോ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. റ്റുവാറ്ററ, സാറ്റ് റെവലൂഷൻ എന്നീ കമ്ബനിയുമായി സഹകരിച്ചാണ് ഒമാൻ എറ്റ്കോ പദ്ധതി നടപ്പാക്കിയത്.
താരതമ്യേന ചെറിയ ഉപഗ്രഹമായ ക്യൂബ് സാറ്റലൈറ്റ്, ക്യൂബ് എന്നീ പേരിലും അറിയപ്പെടുന്നുണ്ട്. ഇവ ശേഖരിക്കുന്ന ചിത്രങ്ങളും ഡേറ്റകളും ഒമാനിലെ എറ്റ്കോ സ്റ്റേഷന് കൈമാറുകയാണ് ചെയ്യുന്നത്.ഒമാൻ സര്‍ക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. ഒമാന്റെ ബഹിരാകാശ പദ്ധതി മേഖലയിലെ ബഹിരാകാശ പദ്ധതിയിലേക്കുള്ള പ്രവേശന കവാടമായിരിക്കുമെന്ന് നേരത്തേ ഒമാൻ ഗതാഗത വാര്‍ത്തവിനിമയ വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന റെസലൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ’.ഇത്തരം ചിത്രങ്ങള്‍ പിന്നീട് കമ്ബ്യൂട്ടര്‍ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊലൂഷനുകള്‍ എന്നിവ ഉപയോഗിച്ച് കൂടുതല്‍ വിശകലനം ചെയ്യും.
വിഷൻ 2040ന്‍റെ ഭാഗമായാണ് ഇത്തരം സാമ്ബത്തിക വൈവിധ്യവത്കരണ പദ്ധതികള്‍ നടപ്പാക്കുന്നത്. പുതുതലമുറക്ക് ബഹിരാകാശ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി.