Friday, March 29, 2024
HomeUSAഫെഡറൽ അപ്പീൽ കോർട്ട് ജഡ്ജിയായി ആദ്യ വനിതാ ലെസ്‍ബിയന് സെനറ്റിന്റെ അംഗീകാരം

ഫെഡറൽ അപ്പീൽ കോർട്ട് ജഡ്ജിയായി ആദ്യ വനിതാ ലെസ്‍ബിയന് സെനറ്റിന്റെ അംഗീകാരം

വെർമോണ്ട് ∙ വെർമോണ്ട് സുപ്രീം കോർട്ട് ജസ്റ്റിസ് ബെത്ത് റോബിൻസനെ സെക്കന്റ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയായി സെനറ്റ് അംഗീകരിച്ചു. യുഎസ് സെനറ്റിൽ തിങ്കളാഴ്ച(ഒക്ടോബർ 1) നടന്ന വോട്ടെടുപ്പിൽ 45 നെതിരെ 51 വോട്ടുകളോടെയാണ് ബെത്തിന് അംഗീകാരം നൽകിയത്. ഓഗസ്റ്റിലാണ് ബൈഡൻ ഇവരെ നോമിനേറ്റ് ചെയ്തത്.

യുഎസ് ഫെഡറൽ സർക്യൂട്ട് കോടതിയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലെസ്‍ബിയൻ വനിതാ ജഡ്ജിക്ക് നിയമനം നൽകുന്നത്.

56 വയസ്സുള്ള ബെത്ത് റോബിൻസൺ 2011 മുതൽ വെർമോണ്ട് സുപ്രീം കോടതി ജഡ്ജിയായിരുന്നു.ഗ്രീൻ മൗണ്ടൻ സംസ്ഥാനമായി അറിയപ്പെടുന്ന വെർമോണ്ടിൽ 2009 ൽ സ്വവർഗ വിവാഹത്തിനു അംഗീകാരം നൽകുന്നതിന് ബെത്ത് വഹിച്ച പങ്ക് നിർണായകമായിരുന്നു.

ന്യൂയോർക്ക്, കണക്റ്റിക്കട്ട്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കേസ്സുകൾ ബെത്ത് നിയമിതമായിട്ടുള്ള സെക്കന്റ് സർക്യൂട്ട് കോർട്ടിലാണ്.

വെർമോണ്ട് ഗവർണർ ഫിൽ സ്ക്കോട്ട് ബെത്തിന്റെ നിയമനത്തെ അഭിനന്ദിച്ചു പ്രസ്താവനയിറക്കി.സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കുവാൻ ബെത്തിന്റെ നിയമനം ഉപകരിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ബെത്തിന്റെ ആദ്യ കേസ് കേൾക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular