Tuesday, May 21, 2024
HomeIndiaഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളയ്ക്ക് തുടക്കം

ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളയ്ക്ക് തുടക്കം

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളയുടെ പാര്‍ട്ണര്‍ സംസ്ഥാനമായി കേരളം.
“വസുധൈവ കുടുംബകം യുണൈറ്റഡ് ബൈ ട്രേഡ്’ എന്ന തീമില്‍ കേരളം ഒരുക്കിയ പവലിയൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണു ഉദ്ഘാടനം ചെയ്തു.

ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാരമേള പുതിയ വ്യാപാര സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വകുപ്പ്, ഫാം ഇൻഫര്‍മേഷൻ ബ്യൂറോ, വ്യവസായ വാണിജ്യ വകുപ്പ് , പ്ലാന്‍റേഷൻ ഡയറക്‌ടറേറ്റ് , കയര്‍ വികസന വകുപ്പ്, ഹാൻവീവ്, ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോര്‍ഡ്, കൃഷി വകുപ്പ് , കേരഫെഡ്, ഔഷധി എന്നിവയുടെ സ്റ്റാളുകളാണ് പവലിയനില്‍ കേരളം ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ രുചിമേളം തീര്‍ക്കാൻ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അനുപ്രിയ പട്ടേലാണ് ഇന്ത്യ അന്താരാഷ്‌ട്ര വ്യാപാര മേളയുടെ 42-ാമത് പതിപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 627 ചതുരശ്ര അടിയുള്ള പവലിയനില്‍ 44 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മേള ഈ മാസം 27 ന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular