Wednesday, May 8, 2024
HomeKeralaവോളിബാള്‍ സൂപ്പര്‍ ചാമ്ബ്യൻഷിപ് ഫൈനല്‍ നാളെ

വോളിബാള്‍ സൂപ്പര്‍ ചാമ്ബ്യൻഷിപ് ഫൈനല്‍ നാളെ

കുവൈത്ത് സിറ്റി: പ്രാദേശിക വോളിബാള്‍ സൂപ്പര്‍ ചാമ്ബ്യൻഷിപ്പിന്റെ ഫൈനലില്‍ കുവൈത്ത്, അല്‍ ഖാദിസിയ ടീമുകള്‍ ഏറ്റുമുട്ടും.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ കുവൈത്ത് ടീം അല്‍ അറബിയെയും അല്‍ ഖാദിസിയ കസ്മയെയും തോല്‍പിച്ച്‌ ഫൈനല്‍ യോഗ്യത നേടി. ആദ്യ മത്സരത്തില്‍ മൂന്നു സെറ്റില്‍ 25-17, 32-30, 25-19 എന്ന സ്‌കോറിനാണ് കുവൈത്ത് ടീമിന്റെ വിജയം.

രണ്ടാം മത്സരത്തില്‍ 25-22, 25-22, 25-18 എന്ന സ്‌കോറിന് കസ്മയെ കീഴടക്കാൻ അല്‍ ഖാദിസിയക്ക് കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഫെഡറേഷൻ ഹാളിലാണ് ഫൈനല്‍ മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular