Sunday, May 5, 2024
HomeUSAഹെലികോപ്‌റ്റര്‍ അപകടം; 5 യു.എസ് സൈനികര്‍ മരിച്ചു

ഹെലികോപ്‌റ്റര്‍ അപകടം; 5 യു.എസ് സൈനികര്‍ മരിച്ചു

വാഷിംഗ്ടണ്‍: പരിശീലനത്തിനിടെ മെഡിറ്ററേനിയൻ കടലില്‍ യു.എസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.

നവംബര്‍ 10ന് സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയായിരുന്നു അപകടം. മരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. അപകടം ഉണ്ടായ പ്രദേശം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ മെഡിറ്ററേനിയൻ മേഖലയില്‍ യു.എസ് സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എം.എച്ച്‌ – 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular