Tuesday, December 5, 2023
HomeKeralaജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

മ്മു: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നിലഗുരുതരം.

ദോഡ ജില്ലയിലെ അസര്‍ മേഖലയിലാണ് സംഭവം.

പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണസേനയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് പോയ JK02CN-6555 നമ്ബര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബട്ടോട്ടെ-കിഷ്ത്വാര്‍ ദേശീയ പാതയില്‍ യാത്ര ചെയ്തിരുന്ന ബസ് ട്രംഗല്‍-അസാറിന് സമീപം റോഡില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

https://x.com/ANI/status/1724698822411165920?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular