മിഥുന്റെ മുൻ അസോസിയേറ്റ് ആയിരുന്ന വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എന്ന വരാനിരിക്കുന്ന മലയാള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായി മിഥുൻ മാനുവല്‍ തോമസാണ്.
ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും
ചന്തുനാഥ്, അജു വര്‍ഗീസ്, അനൂപ് മേനോൻ എന്നിവരാണ് ഫീനിക്സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ നിര്‍മ്മിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. ക്യാമറയ്ക്ക് പിന്നില്‍ ആല്‍ബി, എഡിറ്റിംഗ് നിതീഷ് കെ ടി ആര്‍ എന്നിവരടങ്ങുന്ന ഫീനിക്സിന്റെ സാങ്കേതിക ടീമാണ്.
കുഞ്ചാക്കോ ബോബൻ, ഷറഫുധീൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2020ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് മിഥുൻ മാനുവല്‍ തോമസ് അവസാനമായി എഴുതി സംവിധാനം ചെയ്തത്.