പ്രശസ്ത നാടകകൃത്തും അവാര്‍ഡ് ജേതാവുമായ രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നോണ : ദി ട്രൂത്ത് അണ്‍റാവല്‍ഡ്.
സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്നു. മിസ്റ്റിക്കല്‍ റോസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ജേക്കബ് ഉതുപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ച് തവണ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും അപ്പോത്തിക്കിരി, കൊത്ത് എന്നീ ചിത്രങ്ങളുടെ രചയിതാവുമായ ഹേമന്ത്കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ഗോഡ്‌വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധാ ബാബു, പ്രേമ വണ്ടൂര്‍, തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരും നാടക രംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.