Thursday, April 25, 2024
HomeIndiaഎല്ലാവർക്കും ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരട്ടെ; ദീപാവലി ആശംസകൾ നേർന്ന് നരേന്ദ്ര മോദി, അമിത് ഷാ, യോഗി...

എല്ലാവർക്കും ഐശ്വര്യവും അഭിവൃദ്ധിയും വന്നുചേരട്ടെ; ദീപാവലി ആശംസകൾ നേർന്ന് നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്

ന്യൂഡൽഹി : എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടേയും ദീപാവലി ആശംസകൾ നേർന്ന് ബിജെപി നേതാക്കൾ. ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തെ പുതിയ ഊർജ്ജം, വെളിച്ചം, ആരോഗ്യം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

ഭഗവാൻ ശ്രീരാമന്റെ കൃപയാൽ എല്ലാവരുടേയും ഹൃദയം സത്യത്താൽ പ്രകാശിക്കട്ടെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലക്ഷ്മിയുടെ അനുഗ്രഹത്താൽ എല്ലാ വീടുകളും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്താൽ പ്രകാശിക്കട്ടെ. ഈ ഉത്സവം മുഴുവൻ സൃഷ്ടികൾക്കും ഐശ്വര്യത്തിന്റെ ഘടകമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular