കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ മുൻ ജില്ല എക്സിക്യൂട്ടിവ് അംഗവും ബാങ്ക് മുൻ പ്രസിഡന്‍റുമായ എൻ.
ഭാസുരാംഗനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യംചെയ്യും. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയുമായി 17 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകള്‍ സഹിതം ഹാജരാകേണ്ടതിനാല്‍ എത്തിയേക്കില്ല. ഇ.ഡി നിര്‍ദേശിക്കുന്നതനുസരിച്ച് മറ്റൊരു ദിവസം എത്താനാണ് സാധ്യത. മകൻ അഖില്‍ജിത്ത്, മകള്‍ അഭിമ എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
വീട്ടിലും ബാങ്കിലും നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഭാസുരാംഗനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി 35 മണിക്കൂര്‍ നീണ്ട റെയ്ഡാണ് നടത്തിയത്.