Sunday, May 19, 2024
HomeIndiaതുരങ്കത്തിനുള്ളില്‍ 120 മണിക്കൂറിലേറെ

തുരങ്കത്തിനുള്ളില്‍ 120 മണിക്കൂറിലേറെ

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 40 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്.

120 മണിക്കൂറിലേറെ. ഇവര്‍ക്ക് പനിയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്യൂബ് വഴിയാണ് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും നല്കിയത്.

തകര്‍ന്നു വീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ കടത്തി വിട്ടാണ് ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇതിനായി അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിച്ചു. ഇതുപയോഗിച്ച്‌ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡ്രില്ലിങ് നടത്തി.

4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ ഇതുപയോഗിച്ചുള്ള ഡ്രില്ലിങ് ആരംഭിച്ചിരുന്നു. എന്നാല്‍ യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി. അത് പരിഹരിച്ച്‌ വീണ്ടും ഡ്രില്ലിങ് ആരംഭിച്ചു.

ഓസ്ട്രേലിയന്‍ ടണലിങ് മെതേഡ് ആണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും മറ്റ് മാര്‍ഗങ്ങളും തേടുന്നുണ്ടെന്നും നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മുന്‍ ജിഎം കേണല്‍ ദീപക് പാട്ടീല്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular