Sunday, May 5, 2024
HomeKeralaസപ്ലൈകോ വിലവര്‍ധന; ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

സപ്ലൈകോ വിലവര്‍ധന; ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

പ്ലൈകോയിലെ സാധനങ്ങളുടെ വിലകൂട്ടുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.

സപ്ലൈകോ മാനേജ്മെന്റും സിവില്‍ സപ്ലൈസ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. സപ്ലൈകോയിലെ 13 ഇന ആവശ്യ സാധനങ്ങളുടെ വിലവര്‍ധന എത്ര ശതമാനം വേണമെന്ന് യോഗം ചര്‍ച്ച ചെയ്യും. കൂടുതല്‍ സാധനങ്ങള്‍ സബ്‍സിഡി നിരക്കില്‍ നല്‍കുന്ന കാര്യവും ചര്‍ച്ചയാകും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്‍റെ അജണ്ടയാണ്. പി.ആര്‍.എസിന്‍റെ കാര്യത്തില്‍ ബാങ്കുകള്‍ സുതാര്യമാവണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവര്‍ധന ജനുവരിയോടെ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

വിലവര്‍ധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എസിവി ന്യൂസിനോട് പറഞ്ഞു. സപ്ലൈകോയ്ക്ക് പ്രതിമാസം 50 കോടിയും പ്രതിവര്‍ഷം 600 കോടിയിലധികവും ബാധ്യത വരുന്നുണ്ടെന്നും അതിനു പരിഹാരമുണ്ടാക്കാനുള്ള ക്രമീകരണമാണു നടക്കുന്നതെന്നും വിലക്കയറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular