ബംഗളൂരു: തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.
ഇതുസംബന്ധിച്ച സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയതായി നഗരവികസന വകുപ്പ് ഹൈകോടതിയെ അറിയിച്ചു.
പരിക്കേല്‍ക്കുന്നവര്‍ക്ക് 5000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. നാല് ആഴ്ചക്കകം ഇതുസംബന്ധിച്ച സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വര്‍ലെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. തെരുവുനായ്ക്കള്‍ക്ക് പൊതുനിരത്തിലും മറ്റും ഭക്ഷണം നല്‍കുന്ന തരത്തിലുള്ള സഹാനുഭൂതി ജനങ്ങളുടെ ജീവനെടുക്കുന്ന രൂപത്തിലേക്ക് മാറുന്നുവെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് നിരീക്ഷിച്ചിരുന്നു.