Monday, May 13, 2024
HomeIndiaനിമിഷപ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും നല്‍കും: കേന്ദ്രം

നിമിഷപ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും നല്‍കും: കേന്ദ്രം

ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീല്‍ യെമൻ സുപ്രീംകോടതി തള്ളിയെന്നും അപ്പീലില്‍ ഇളവ് അനുവദിക്കാൻ ഇനി യെമൻ പ്രസിഡന്‍റിനു മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി യെമനിലേക്കു പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു വധശിക്ഷ ശരിവച്ച വിവരം കേന്ദ്രം അറിയിച്ചത്.

യെമൻ സന്ദര്‍ശിക്കാൻ അനുമതി നല്‍കണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സര്‍ക്കാരിനു കൈമാറാൻ പ്രേമകുമാരിയോട് കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ യെമനിലെ നിയമപ്രശ്നമായതിന്‍റെ പരിമിതിയുണ്ടെന്നും നിമിഷപ്രിയയ്ക്ക് സാധ്യമായ എല്ലാ നയതന്ത്ര സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2017ല്‍ യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ യെമൻ തലസ്ഥാനമായ സന ജയിലില്‍ കഴിയുന്നത്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തേ യെമൻ കോടതി തള്ളിയിരുന്നു.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നഷ്‌ടപരിഹാരമായി നല്‍കേണ്ടിവരുമെന്നും യെമൻ ജയിലധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular