Tuesday, April 30, 2024
HomeKeralaതുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉത്തരകാശിയിലേക്ക് തിരിച്ച്‌ വിതുര സ്വദേശി

തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഉത്തരകാശിയിലേക്ക് തിരിച്ച്‌ വിതുര സ്വദേശി

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന പാതയിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരാൻ മലയാളിയും.
വിതുര സ്വദേശിയായ രഞ്ജിത്താണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ദൗത്യത്തില്‍ പങ്കാളിയാകാൻ ഉത്തരാഖണ്ഡിലേക്ക് തിരിച്ചത്. 40 പേരാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ദേശീയ ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായതിന്‍റെ അനുഭവത്തിലാണ് ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാൻ രഞ്ജിത്ത് സ്വമേധയാ തയാറായത്.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനം, 2018ലെ പ്രളയ ദുരന്തം, 2019ല്‍ കവളപ്പാറയിലും 2020ല്‍ പെട്ടിമുടിയിലുമുണ്ടായ ഉരുള്‍പൊട്ടലുകള്‍, ഉത്തരാഖണ്ഡിലെ തപോവൻ ടണല്‍ ദുരന്തം എന്നീ പ്രകൃതി ദുരന്തങ്ങളില്‍ രഞ്ജിത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ അംഗമാണ്.

സൈന്യത്തില്‍ കമാൻഡോ ആകാനായിരുന്നു രഞ്ജിത്തിനു താത്പര്യമെങ്കിലും 21-ാം വയസില്‍വന്ന രോഗം സൈനിക സ്വപ്നങ്ങളെ തകര്‍ത്തു. പഞ്ചഗുസ്തി, ബോഡ് ബില്‍ഡിംഗ്, നീന്തല്‍ എന്നിവയിലൊക്കെ കഴിവു തെളിയിച്ചിട്ടുണ്ട്.

മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ ട്രിവാൻഡ്രം ആയിരുന്നു. ഗോവ നാഷനല്‍ ഇൻസ്റ്റിറ്റൂട്ടില്‍നിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പര്‍വ്വതാരോഹണം, ഫോറസ്റ്റ് സര്‍വൈവിംഗ് ടെക്നിക്ക്സ് എന്നിവയിടക്കം പരിശീലനം നേടി. പ്രതിഫലം ആഗ്രഹിക്കാതെയാണ് രഞ്ജിത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular