Friday, May 17, 2024
HomeKerala'റോബിൻ ബസും, റോബിൻഹുഡ് ബസും' ഓടിത്തുടങ്ങി -കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍

‘റോബിൻ ബസും, റോബിൻഹുഡ് ബസും’ ഓടിത്തുടങ്ങി -കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍

‘റോബിൻ ബസിനെ’ എംവിഡി വീണ്ടും തടഞ്ഞതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍.

‘റോബിൻ ബസും, റോബിൻഹുഡ് ബസും’ ഓടിത്തുടങ്ങിയെന്ന് അദ്ദേഹം പരിഹസിച്ചു. നവകേരള ജനസദസിനായുള്ള ആഡംബര ബസിനെയാണ് രാഹുല്‍ റോബിൻഹുഡ് ബസെന്ന് വിശേഷിപ്പിച്ചത്.

സാധാരണക്കാരനായ അംഗപരിമിതൻ തന്റെ സമ്ബാദ്യവും ബാങ്ക് ലോണുമൊക്കെയെടുത്താണ് ബസ് വാങ്ങുന്നതെന്നും ആ ബസിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈൻ നല്‍കുകയാണെന്നും രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച്‌ ചട്ടങ്ങളെല്ലാം ലംഘിച്ച്‌ ആഡംബര ബസ് വാങ്ങുന്നു, അതിന് ഉദ്യോഗസ്ഥര്‍ വഴിനീളെ സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം കുറിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് ആരംഭിച്ച റോബിൻ ബസിനെ പുറപ്പെട്ട് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും പത്തനംതിട്ടയില്‍ വച്ച്‌ എം വി ഡി തടയുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴ ചുമത്തിയത്. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. ‘റോബിൻ ബസിനെ’ നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്ബ് രണ്ടുതവണ എംവിഡി പിടികൂടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ട് ബസുകള്‍ ഓടിത്തുടങ്ങി. ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്ബാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു. ആ ബസിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈൻ നല്കുന്നു.

റോബിൻ ബസ്. രണ്ട്. ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച്‌ ഒരു ആഡംബര ബസ് വാങ്ങുന്നു. ആ ബസിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു. റോബിൻഹുഡ് ബസ്… സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ രണ്ട് ബസുകള്‍ ഓടിത്തുടങ്ങി. റോബിൻ ബസ്. രണ്ട്. ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച്‌ ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു. റോബിൻഹുഡ് ബസ്… സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച്‌ ഓടുന്ന നവകേരളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular