Friday, April 19, 2024
HomeKeralaവലഞ്ഞു ജനം, കെഎസ്ആര്‍ടിസി പണിമുടക്ക്

വലഞ്ഞു ജനം, കെഎസ്ആര്‍ടിസി പണിമുടക്ക്

എവിടെയും യൂണിയന്‍കാര്‍ ജയിക്കണം. കെഎസ്ആര്‍ടിസി രക്ഷപ്പെട്ടില്ലെങ്കിലും യൂണിയന്‍കാര്‍ രക്ഷപ്പെടണം.അവര്‍ക്ക് പണം കിട്ടണം.ശമ്പളപരിഷ്്കാരത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു.കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. ഹ്രസ്വ, ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ തെക്കന്‍ ജില്ലകളില്‍ യാത്രാ ക്ലേശം രൂക്ഷമാണ്. അതിനിടെ തിരുവനന്തപുരത്ത് ബദല്‍ സംവിധാനമൊരുക്കി പൊലീസ് രംഗത്തെത്തി. ആശുപത്രി, വിമാനത്താവളം, റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ സംവിധാനം ഒരുക്കി നല്‍കി.

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന മൂന്ന് അംഗീകൃത യൂണിയനുകളും തള്ളിയിരുന്നു.

കെഎസ്ആര്‍ടിസിയില്‍ ഒന്‍പതു വര്‍ഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കഴി!ഞ്ഞദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. കെഎസ്ആര്‍ടിസി പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular