Sunday, May 19, 2024
HomeKeralaഡോക്ടറെ തടഞ്ഞുവച്ച സംഭവം: കെപിഎംഎസ് പ്രതിഷേധ ധര്‍ണ നടത്തി

ഡോക്ടറെ തടഞ്ഞുവച്ച സംഭവം: കെപിഎംഎസ് പ്രതിഷേധ ധര്‍ണ നടത്തി

പെരുവ: വെള്ളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ തടഞ്ഞുവച്ച സംഭവത്തില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാന്‍ പോലീസ് സഹായം നല്‍കിയെന്നാരോപിച്ച്‌ കെപിഎംഎസ് കടുത്തുരുത്തി യൂണിയന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.
സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്‍റ് കെ.പി. മോഹന്‍ അധ്യക്ഷത വഹിച്ചു.

കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. ഷീജ രാജിനെയാണ് പ്രതി ഷാഹിം തടഞ്ഞുവച്ചത്. തുടര്‍ന്ന് ഡോക്ടര്‍ കുഴഞ്ഞുവീണു. സംഭവം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. വൈക്കം യൂണിയന്‍ സെക്രട്ടറി കെ.പി. ഹരി, കടുത്തുരുത്തി യൂണിയന്‍ ഖജാന്‍ജി സുജാത ശിവന്‍, കമ്മിറ്റിയംഗം എം.ടി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular