Sunday, May 12, 2024
HomeKeralaകര്‍ഷകര്‍ സംഘടിച്ചു; സ്ത്രീ തൊഴിലാളികള്‍ തടഞ്ഞിട്ട നെല്ല് ചാക്കില്‍ നിറച്ചു ലോറിയില്‍ കയറ്റി

കര്‍ഷകര്‍ സംഘടിച്ചു; സ്ത്രീ തൊഴിലാളികള്‍ തടഞ്ഞിട്ട നെല്ല് ചാക്കില്‍ നിറച്ചു ലോറിയില്‍ കയറ്റി

വെച്ചൂര്‍: വെച്ചൂര്‍ അരങ്ങത്തുകര പാടശേഖരത്തില്‍ വനിതാ തൊഴിലാളികള്‍ ചാക്കില്‍ വാരി നിറയ്ക്കാതെ തടഞ്ഞിട്ട നെല്ല് കര്‍ഷകര്‍ കൂട്ടമായിയെത്തി ചാക്കില്‍നിറച്ചു ലോറിയില്‍ കയറ്റി.
അരങ്ങത്തുകരി പാടശേഖര സെക്രട്ടറി എസ്.ഡി. ഷാജിയുടെ രണ്ടേക്കര്‍ കൃഷിയിടത്തിലെ 50 ക്വിന്‍റലോളം നെല്ലാണ് കര്‍ഷകര്‍ ഒന്നുചേര്‍ന്ന് വാരി ചാക്കില്‍ നിറച്ച്‌ ലോറിയില്‍ കയറ്റിവിട്ടത്.

നെല്ലുവാരല്‍ യൂണിയൻ തൊഴിലാളികളാണെന്ന് അവകാശപ്പെട്ടെത്തിയ ഏതാനും സ്ത്രീകള്‍ നെല്ലുവാരി നിറയ്ക്കുന്നതിന് ക്വിന്‍റലിന് ഇപ്പോള്‍ നല്‍കുന്ന 30 രൂപ 40 രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നെല്ല് തടഞ്ഞിട്ടത്. രണ്ടുദിവസമായി പാടത്തുകിടന്ന നെല്ല് പാടശേഖരത്തിലെ കര്‍ഷകര്‍ കൂട്ടമായെത്തി വാരിനിറച്ച്‌ ലോറിയില്‍ കയറ്റി വിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular