Monday, May 6, 2024
HomeKeralaമകളുടെ വിവാഹത്തിനാവശ്യമായ മുല്ലപ്പൂ വാങ്ങുന്നത് ധന്യയില്‍ നിന്ന്

മകളുടെ വിവാഹത്തിനാവശ്യമായ മുല്ലപ്പൂ വാങ്ങുന്നത് ധന്യയില്‍ നിന്ന്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മുല്ലപ്പൂ വില്‍ക്കുന്ന ധന്യയ്ക്ക് സഹായവുമായി നടനും എം പിയുമായ സുരേഷ് ഗോപി.

മകളുടെ വിവാഹത്തിനാവശ്യമായ മുല്ലപ്പൂവിന്റെ ഓര്‍ഡര്‍ ധന്യയ്ക്ക് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാളെ ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.കുടുംബം പോറ്റാൻ മുല്ലപ്പൂ വില്‍ക്കുന്ന ധന്യയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ ഒരു മാദ്ധ്യമം യുവതിയുടെ ദുരിതം വാര്‍ത്തയാക്കിയിരുന്നു. ഇതുകണ്ടാണ് സുരേഷ് ഗോപി വാഗ്ദാനവുമായെത്തിയത്.

ധന്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍തൃമാതാവും വാടകവീട്ടിലാണ് താമസം. ഭര്‍ത്താവിന് ഹൃദയസംബന്ധമായ അസുഖമാണ്. ഭര്‍തൃമാതാവിനും സുഖമില്ല. പ്രണയ വിവാഹമായതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു. കുഞ്ഞിനെ നോക്കാൻ വേറെ ആരുമില്ല. അതിനാല്‍ മുല്ലപ്പൂവുമായി പുലര്‍ച്ചെ കുഞ്ഞിനെയും കൂട്ടി ക്ഷേത്രനടയില്‍ എത്തും. ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കും. ഭര്‍ത്താവിന് മരുന്ന് വാങ്ങാൻ മാത്രം മാസം എണ്ണായിരം രൂപ വേണം.

കഴിഞ്ഞ ദിവസം ക്ഷേമപെൻഷൻ കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയ്ക്കും അന്നമ്മയ്ക്കും മാസം 1600 രൂപ വീതം ആയുഷ്‌കാലം താൻ നല്‍കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം നല്‍കിയിരുന്നു. ഇന്നലെ രാവിലെ അടിമാലി ഇരുന്നൂറേക്കറിലുള്ള മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എം.പിയായിരുന്ന തനിക്ക് ലഭിക്കുന്ന പെൻഷനില്‍ നിന്നാണ് തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular