Monday, May 6, 2024
HomeIndiaലോകകപ്പ് കൈവിട്ട് ഇന്ത്യ

ലോകകപ്പ് കൈവിട്ട് ഇന്ത്യ

ഹമ്മദാബാദ്: തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ച്‌ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ ഇന്ത്യക്ക് നിരാശ. ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ നിശ്ചിത 50 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 43 ഓവറില്‍ ലക്ഷ്യം നേടി.

തുടക്കത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 47/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. നാലാം വിക്കറ്റിന് ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡ, മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ടാണ് മത്സരം ഓസ്‌ട്രേലിയയ്‌ക്ക് അനുകൂലമായി മാറ്റിമറിച്ചത്.ഇരുവരും നാലാം വിക്കറ്റില്‍ 192 റണ്‍സ് നേടി.

ട്രാവിസ് ഹെഡ് 95 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ താരം 120 പന്തില്‍ 137 റണ്‍സ് നേടി. വിജയത്തിന് രണ്ട് റണ്‍സ് മാത്രം അകലെയാണ് താരം പുറത്തായത്.ലാബൂഷാനെ 58 റണ്‍സ് നേടി പുറത്താകാതെ നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular